പൂവത്താണി – പള്ളിക്കുന്ന് – കാമ്പ്രം – മണ്ണാത്തിക്കടവ് റോഡ് തുറന്നു

Share to

Perinthalmanna Radio
Date: 03-03-2025

പെരിന്തൽമണ്ണ :  നവീകരിച്ച പൂവത്താണി – പള്ളിക്കുന്ന് – കാമ്പ്രം – മണ്ണാത്തിക്കടവ് റോഡ് നജീബ് കാന്തപുരം എംഎൽഎ തുറന്നു കൊടുത്തു. പാടേ തകർന്ന് ഗതാഗതം ദുഷ്കരമായ റോഡായിരുന്നു ഇത്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ബസ് സർവീസുകളും ഓട്ടോ സർവീസുകളും നിർത്തിവയ്ക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു. പാലക്കാട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.

റോഡ് നന്നാക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും നജീബ് കാന്തപുരം എംഎൽഎക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് 2022-23 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി ഈ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചത്. എസ്റ്റിമേറ്റ് തയാറാക്കിയ സമയത്ത് ഫണ്ട് തികയാതെ വന്നതോടെ 54 ലക്ഷം രൂപ കൂടി അനുവദിച്ചു. റോഡ് പണിക്കൊപ്പം ജലജീവൻ മിഷന്റെ ജലവിതരണ പൈപ്പ് സ്ഥാപിക്കുന്ന പണി കൂടി ആരംഭിക്കാനുള്ള നീക്കം സാങ്കേതിക തടസ്സം സൃഷ്‌ടിച്ചിരുന്നു. പൂവത്താണി മുതൽ മണ്ണാത്തി കടവ് വരെയുള്ള നാലര കിലോമീറ്റർ നീളത്തിലാണ് റോഡ് പണി പൂർത്തീകരിച്ചത്.

പൂവത്താണിയിലെ ഉദ്ഘാടനച്ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ.മുസ്തഫ ആധ്യക്ഷ്യം വഹിച്ചു. ഉദ്ഘാടന ശേഷം എംഎൽഎയെയും ജനപ്രതിനിധികളെയും ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണ്ണാത്തിക്കടവിലേക്ക് ആനയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്സൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അയമു, പഞ്ചായത്ത് അംഗങ്ങളായ ടി,കെ.നവാസ്, സി.ടി നൗഷാദലി, മജീദ് മണലായ, വാഹിദ, ബാപ്പുട്ടി ഹാജി, മൻസൂർ അലി, എ.കെ.നാസർ, എസ്.അബ്ദു സലാം, ഹംസ മുത്തു, മോഹൻദാസ്, താണിപ്പ ഹാജി, സക്കീർ പൂവത്താണി, ബഷീർ, ബാപ്പുട്ടി, സിദ്ദിഖ് വാഫി, മമ്മദ് കാമ്പ്രം തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *