സ്ത്രീ സുരക്ഷാ പെൻഷൻ മുടങ്ങിയെതിനെതിരെ നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധം

Share to


Perinthalmanna Radio
Date: 03-03-2026

പെരിന്തൽമണ്ണ ∙ സ്ത്രീ സുരക്ഷ പെൻഷൻ മുടങ്ങിയതിനെതിരെ പെരിന്തൽമണ്ണയിൽ നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധ സമരം. നഗരസഭയിൽ സ്ത്രീ സുരക്ഷ പെൻഷൻ ഫെബ്രുവരി 7ന് കൗൺസിൽ അംഗീകരിച്ച് നടപടികൾ പൂർത്തീകരിച്ച് സർക്കാരിന് അയച്ചതാണെന്നും. സർക്കാർ മലപ്പുറം ജില്ലയിലെ ഉപഭോക്താക്കളെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചായിരുന്നു കൗൺസിലർമാരുടെ സമരം. നഗരസഭ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ് ഉദ്ഘടാനം ചെയ്തു. ഉപാധ്യക്ഷൻ ഫസൽ മുഹമ്മദ്‌, സ്ഥിരസമിതി അധ്യക്ഷരായ നാലകത്ത് ബഷീർ, ദിനേഷ് കണക്കഞ്ചേരി, തൊട്ടശ്ശേരി കദീജ, പച്ചീരിഹുസൈന നാസർ, കൗൺസിലർമാരായ ഉനൈസ് കക്കൂത്ത്, ഫാസിൽ കക്രൻ, ഇ.പി.അരുൺ, സുമയ്യ, മുസ്തഫ കളത്തിൽ, നിഷ സുബൈർ, അലീന മറിയം, റാഷിക്, അസ്‌കർ, പച്ചീരി നസീമ, സമീന, റജീന സലീം, സബിത, പച്ചീരി സുബൈർ, സലീന ഉമർ തുടങ്ങിയവർ പ്രസംഗിച്ചു. കൗൺസിൽ പാസാക്കി സർക്കാരിലേക്ക് അയച്ചെങ്കിലും പെരിന്തൽമണ്ണയിലെ സ്ത്രീസമൂഹത്തെ കണ്ടില്ലെന്ന് നടിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്ന് നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *