
Perinthalmanna Radio
Date: 02-04-2024
ആനമങ്ങാട്: ഐക്യത്തിന്റെ വിളംബരം വിളിച്ചോതി ക്ലാസിക് യൂത്ത് സെന്റർ മണലായയുടെ നേതൃത്വത്തിൽ സൗഹൃദ സംഗമവും ഇഫ്ത്താർ മീറ്റും സംഘടിപ്പിച്ചു. ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം.പി.അബ്ദുൽ മജീദ് സംഗമം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സലാം മണലായ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ കമ്മിറ്റി അംഗം യു.അജയൻ, മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് ടി.അഷ്റഫ്, കുന്നിന്മേൽ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പി.പി.ചന്ദ്ര ശേഖരൻ, എ വി ജോൺസൺ, പി ടി യൂസഫ് ഹാജി, കെ.ഉവൈസ്, ടി,അയൂബ് തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
