
Perinthalmanna Radio
Date: 03-04-2024
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള മെഡിക്കൽ വാർഡ് കെട്ടിടം പൊളിച്ചു നീക്കാൻ അനുമതി. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്‌ടറാണ് ഇതു സംബന്ധിച്ച് അനുമതി നൽകിയത്. കാലപ്പഴക്കം മൂലം തകർന്നു വീഴാവുന്ന അവസ്ഥയിൽ ഏറെക്കാലമായി അപകടാവസ്ഥയിൽ ഈ കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. കെട്ടിടം പൊളിച്ചു നീക്കുന്നതിന് 2.87 ലക്ഷം രൂപ ചെലവു വരുമെന്ന് കാണിച്ച് ജില്ലാ പഞ്ചായത്ത് അധികൃതർ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതു പ്രകാരം പൊളിച്ചു നീക്കാനാണ് അനുമതി നൽകിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
