
Perinthalmanna Radio
Date: 03-04-2024
മേലാറ്റൂർ: ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴി വസ്ത്രം ഓർഡർ നല്കിയ യുവതിയുടെ 32,246 രൂപ നഷ്ടപ്പെട്ടതായി പരാതി. മേലാറ്റൂർ ചോലക്കുളം സ്വദേശിനിയാണ് കഴിഞ്ഞ ദിവസം മേലാറ്റൂർ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ 1900 രൂപ പണമടച്ച് വസ്ത്രം ഓർഡർ ചെയ്തു.
എന്നാല്‍, ഇത് കിട്ടാത്തതിനെ തുടർന്ന് നാല് ദിവസത്തിന് ശേഷം കസ്റ്റമർ കെയർ നമ്ബറില്‍ വിളിച്ചെങ്കിലും ഓർഡർ ചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്ന് അറിയിച്ചു. അടച്ച 1900 രൂപ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിക്ക് അയച്ചുനല്‍കിയ ലിങ്കില്‍ കയറി ഓണ്‍ലൈൻ കമ്ബനി പറഞ്ഞതു പ്രകാരം പേര്, അഡ്രസ്, ഒ.ടി.പി എന്നിവ അയച്ചുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പലതവണകളിലായി 30,346 രൂപയടക്കം 32,246 രൂപ നഷ്ടപ്പെടുകയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
