
Perinthalmanna Radio
Date: 03-04-2025
പെരിന്തൽമണ്ണ: ഏത് കൊടും വേനലിലും വള്ളുവനാട്ടുക്കാരുടെ പ്രതീക്ഷയാണ് അങ്ങാടിപ്പുറം പൂരം പുറപ്പാട് ദിവസം മഴ പെയ്യുമെന്ന്. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഇന്ന് വൈകുന്നേരത്തോടെ അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലും പരിസരങ്ങളിലും ശക്തമായ മഴ പെയ്തു. ചില വർഷങ്ങളിൽ കൊടും വേനലിൽ ഒരു വേനൽ മഴ പോലും ലഭിക്കാതെ അങ്ങാടിപ്പുറം പൂരപ്പുറപ്പാട് ദിവസത്തെ മഴക്കായി കാത്തിരിക്കുമായിരുന്നു. എന്നാൽ ഈ വർഷം അതല്ല അവസ്ഥ. ചാറ്റൽ മഴയായും ശക്തമായ മഴയായും നിരവധി വേനൽ മഴ ഇതിനകം തന്നെ ലഭിച്ച വർഷമാണിത്. കൊടും ചൂടിന് ആശ്വാസമായിട്ടുണ്ട്.
വരും ദിവസങ്ങളിലും വേനല്‍ മഴ ശക്തി പ്രാപിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട മഴക്കൊപ്പം ശക്തമായ ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ ആറുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
