
Perinthalmanna Radio
Date: 03-04-2025
മലപ്പുറം ∙ ജില്ലയിൽ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചത് 104 തദ്ദേശ സ്ഥാപനങ്ങൾ. രണ്ടു സ്ഥാപനങ്ങൾ നാളെ ലക്ഷ്യം പൂർത്തിയാക്കി പ്രഖ്യാപനം നടത്തും. അതോടെ അഞ്ചിനു ജില്ല സമ്പൂർണ മാലിന്യമുക്തമാകുമെന്നു തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.പി.ഷാജു പറഞ്ഞു. കൊണ്ടോട്ടി നഗരസഭയും പുൽപറ്റ പഞ്ചായത്തുമാണ് ഇനിയും മാലിന്യമുക്ത പ്രഖ്യാപനം നടത്താനുള്ളത്. ഇവിടങ്ങളിലാണു നാളെ പ്രഖ്യാപനം. അതേസമയം, 93 പഞ്ചായത്തുകളും 11 നഗരസഭകളുമാണ് ഇതുവരെ മാലിന്യമുക്തമായത്.
ജില്ലാതല പ്രഖ്യാപനം അഞ്ചിനു രാവിലെ 10ന് മലപ്പുറം കോട്ടക്കുന്ന് ഡിടിപിസി ഹാളിൽ മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. പി.ഉബൈദുല്ല എംഎൽഎ അധ്യക്ഷത വഹിക്കും. കലക്ടർ വി.ആർ.വിനോദ് മുഖ്യാതിഥിയാകും.
മികച്ച രീതിയിൽ മാലിന്യമുക്ത ക്യാംപെയ്ൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ഉപഹാരം സമർപ്പിക്കും. ജില്ലയിൽ മാലിന്യമുക്ത മാതൃകകളായ മറ്റു സ്ഥാപനങ്ങളെയും സംരംഭകരെയും ആദരിക്കും. ഹരിത കർമസേനാംഗങ്ങളുടെ കലാപരിപാടികളുമുണ്ടാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
