
Perinthalmanna Radio
Date: 03-04-2026
അങ്ങാടിപ്പുറം: ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ക്ക് ഇന്ന് ദു:ഖവെള്ളി. ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്‌മരണ ദിനം.
ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്‌മരിച്ച് ക്രൈസ്‌തവ ദേവാലയങ്ങളില്‍ ഇന്നലെ പെസഹാ ആചരിച്ചു. വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. വീടുകളില്‍ വൈകിട്ട് അപ്പം മുറിക്കല്‍ ശുശ്രൂഷയുമുണ്ടായി. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ പെസഹാ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ജോര്‍ജ് കളപ്പുരക്കല്‍, അസി. വികാരി ഫാ. റിനു തിട്ടയില്‍ കാര്‍മികത്വം വഹിച്ചു.
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ആരാധനയും നടന്നു. ദു:ഖവെള്ളി തിരുക്കര്‍മങ്ങള്‍ ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട് നാലിന് പളളിയില്‍ നിന്നും ആരംഭിച്ച് പണിക്കരുകാട്, പുത്തനങ്ങാടി, പരിയാപുരം റോഡ് വഴി കുരിശിന്റെ വഴി ഉണ്ടാകും. നാളെ ദുഃഖശനി ആചരണത്തിന്റെ ഭാഗമായി രാവിലെ ഏഴിന് പുത്തന്‍ തീ – പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, ജ്‌ഞാനസ്‌നാന വ്രത നവീകരണം, വി. കുര്‍ബാന എന്നിവയുണ്ടാകും. ഉയിര്‍പ്പു തിരുനാള്‍ ആഘോഷങ്ങള്‍ നാളെ രാത്രി 10.30ന് തുടങ്ങും. അഞ്ചിന് രാവിലെ ഏഴിനും വി. കുര്‍ബാനയുണ്ടാകും. ഈസ്‌റ്റര്‍ ആഘോഷത്തോടെ വിശുദ്ധവാരത്തിനു സമാപനമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
