പെരിന്തൽമണ്ണ നഗരസഭയുടെ മൂന്നാമത്തെ ഓപ്പൺ ജിം തുറന്നു

Share to

Perinthalmanna Radio
Date: 03-05-2025

പെരിന്തൽമണ്ണ: നഗരസഭയിൽ ജൂബിലി റോഡ് സെൻട്രൽ പ്രദേശത്ത് നിർമിച്ച ഓപ്പൺ ജിം നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപഴ്സൻ എ.നസീറ ആധ്യക്ഷ്യം വഹിച്ചു. അരിപ്ര വീട്ടിൽ കേശവൻ നായരുടെ സ്മരണയ്ക്കായി കുടുംബം സൗജന്യമായി നഗരസഭയ്‌ക്കു നൽകിയ സ്ഥലത്താണ് നഗരസഭയിലെ മൂന്നാമത്തെ ഓപ്പൺ ജിം നിർമിച്ചിരിക്കുന്നത്. ഓപ്പൺ ജിമ്മിന് പുറമേ നഗര സൗന്ദര്യവൽക്കരണ പരിപാടിയായ ബ്യൂട്ടി സ്പോട്ട്, വയോജന പരിപാലന പദ്ധതിയായ അരികെ എന്നിവ ഉൾപ്പെടുന്നതാണ് കേന്ദ്രം.

പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിലും എരവിമംഗലം പിഎൻ സ്മാരക സ്റ്റേഡിയത്തിലും നഗരസഭയുടെ ഓപ്പൺ ജിമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, ഷാൻസി, കെ.ഉണ്ണിക്കൃഷ്‌ണൻ, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, മൻസൂർ നെച്ചിയിൽ, സ്ഥലം നൽകിയ അരിപ്ര വീട്ടിൽ ഗോപിനാഥൻ, കെ.പി.ജയേന്ദ്രൻ, കൗൺസിലർമാരായ ഷാഹുൽ ഹമീദ്, പത്തത്ത് ജാഫർ, സി.പി.ഷെർലിജ, സാറ സലീം,എന്നിവർ പ്രസംഗിച്ചു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *