
Perinthalmanna Radio
Date: 03-05-2025
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടില്ലെങ്കിലും എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്നലെ രാത്രി സംസ്ഥാനത്ത് 11 ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിരുന്നു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയായിരുന്നു ഇന്നലെ ലഭിച്ചത്. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്.
ഇന്ന് പുലർച്ചെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴ ലഭിച്ചിരുന്നു. വരുന്ന അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2025 മെയ് 5 & 6 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും, മെയ് 3 & 4 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ