
Perinthalmanna Radio
Date: 03-06-2024
ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ക്ക് ഒരു വയസ്സ്. ഇതുവരെ പിഴയായി ഖജനാവിൽ എത്തിയത് 71.18 കോടി രൂപമാത്രം.
59.58 ലക്ഷം കേസുകളിലായി 390 കോടിരൂപ പിഴയിട്ടെങ്കിലും അഞ്ചിലൊന്നുപോലും സർക്കാരിന് കിട്ടിയിട്ടില്ലെന്ന് ചുരുക്കം. 25 ലക്ഷം കേസുകളാണ് പ്രതീക്ഷിച്ചത്.
പിഴ നോട്ടീസ് വിതരണംനിർത്തിയതാണ് വരുമാനത്തെ ബാധിച്ചത്. പിടിക്കപ്പെട്ടതില്‍ 25 ലക്ഷംപേർക്കുമാത്രമാണ് നോട്ടീസ് നല്‍കിയത്. കരാർ കാലാവധി കഴിഞ്ഞതോടെ നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തി. നോട്ടീസ് നല്കുമ്ബോള് പിഴയുടെ 25 ശതമാനം അടയ്ക്കപ്പെടുന്നുണ്ട്. എസ്.എം.എസ്. മാത്രമാകുമ്ബോള്‍ എട്ടുശതമാനമായി പിഴയടയ്ക്കുന്നത് കുറയും. 25 ലക്ഷംപേർക്കുകൂടി നോട്ടീസ് അയച്ചാല്‍ കുറഞ്ഞത് 70 കോടിരൂപകൂടി ഖജനാവിലെത്തുമെന്നാണ് നിഗമനം.
പദ്ധതി വിഭാവനംചെയ്യുമ്ബോള്‍ വർഷം 120 കോടിരൂപ പിഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കെല്‍ട്രോണിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ 230 കോടിരൂപയായിരുന്നു ചെലവ്. 11.7 കോടിരൂപവീതം 20 തവണകളായി കെല്‍ട്രോണിന് തുക കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഉപകരാറുകളില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചതോടെ കെല്‍ട്രോണിനുള്ള പ്രതിഫലം തടഞ്ഞു. കോടതി അനുമതിയോടെ രണ്ടുതവണയായി 20 കോടിരൂപ കൈമാറി.
എ.ഐ. ക്യാമറ പദ്ധതി
പദ്ധതി തുടങ്ങിയത്- 2023 ജൂണ്‍ 03
ക്യാമറകള്‍- 726
ദേശീയപാത നിർമാണം നടക്കുന്നതിനാല്‍ 40 ക്യാമറകള്‍ നീക്കം ചെയ്തു
ദിവസം 12,000-15,000 നിയമ ലംഘനങ്ങള്‍
ക്യാമറകള്‍ വന്നശേഷം അപകടനിരക്ക് കുറഞ്ഞിട്ടില്ലെങ്കിലും മരണത്തില്‍ മുൻ വർഷങ്ങളെക്കാള്‍ പത്തുശതമാനം കുറവുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
