അൻവർ സ്വതന്ത്രനായി മത്സരിക്കും; തൃണമൂൽ സ്ഥാനാർഥിയായി നൽകിയ പത്രിക തള്ളി

Share to

Perinthalmanna Radio
Date: 03-06-2025

പെരിന്തൽമണ്ണ: നിലമ്പൂരിൽ പി.വി. അൻവർ നൽകിയിരുന്ന രണ്ട് സെറ്റ് നാമനിർദേശ പത്രികകളിൽ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നൽകിയ പത്രികയാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാർഥിയായും പത്രിക നൽകിയിട്ടുള്ളതിനാൽ ആ നിലയിൽ അൻവറിന് മത്സരിക്കാം. അതേ സമയം, വിഷയത്തിൽ അഭിഭാഷകർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാനവട്ട ചർച്ചകൾ നടത്തുന്നുണ്ട്.

തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്ത പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ പത്രിക തള്ളിയത്. പെരിന്തൽമണ്ണ സബ് കളക്ടർ ഓഫീസിൽ പത്രികയിൽ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്തേക്ക് അൻവർ നേരിട്ടെത്തിയിരുന്നു.

പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സാങ്കേതിക തടസ്സമുള്ളതിനാൽ സ്വതന്ത്രനായി മറ്റൊരു പത്രികകൂടി നൽകിയ കാര്യം അൻവർ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്ന പുതിയ മുന്നണി രൂപവത്കരിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ തന്നെയാണ് മുന്നണി.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *