
Perinthalmanna Radio
Date: 03-06-2025
അഹമ്മദാബാദ്: 18 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിടാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സും ഇന്ന് ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന ഐ.പി.എല്‍ ഫൈനലില്‍ ഇതോടെ പുതിയ ചാംപ്യന്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇരുടീമുകളും ഇതുവരെ ഐ.പി.എല്‍ കിരീടം നേടിയിട്ടില്ല.
വിരാട് കോഹ്‌ലിക്ക് വേണ്ടി ആര്‍.സി.ബിക്ക് ഈ കിരീടം ആവശ്യമാണ്. ഒരു സീസണിലെ വണ്ടറല്ല എന്ന് തെളിയിക്കാന്‍ ശ്രേയസ് അയ്യര്‍ക്കും പഞ്ചാബിനും ഈ കിരീടം ആവശ്യമാണ്. അതുകൊണ്ട് മത്സരം തീപ്പാറുമെന്ന് നിസംശയം പറയാം.
മത്സരത്തില്‍ മുന്‍തൂക്കം ആര്‍.സി.ബിക്ക് തന്നെയാണ് പറയാനാവും. സെമിയില്‍ പഞ്ചാബിനെ ഏക്ഷപക്ഷീയമായ മത്സരത്തില്‍ തകര്‍ത്താണ് ആര്‍.സി.ബി ഫൈനലിലേക്ക് മുന്നേറിയത്. അതിലുപരി ഇത്തവണ എവേ മത്സരങ്ങളില്‍ അവരുടെ കരുത്ത് എടുത്ത് പറയേണ്ടതാണ്. ഈ സീസണില്‍ മൂന്നു തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണ ജയം ബംഗളൂരുവിനൊപ്പമായിരുന്നു. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമിയില്‍ മാത്രമാണ് പഞ്ചാബ് വിജയിച്ചത്. ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ബംഗളൂരുവിന്റെ ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ കരുത്തുറ്റതാണ്.
പഞ്ചാബിന് നേരിടാനുള്ളത് ജോഷ് ഹാസല്‍വുഡ് എന്ന പേസറെയാണ്. സെമിയില്‍ പഞ്ചാബിനെ തകര്‍ത്തതും ഹാസല്‍വുഡാണ്. സുയാഷ് ശര്‍മയെയും സമര്‍ത്ഥമായി ടീമിന് നേരിടേണ്ടി വരും.
ബാറ്റിങ്ങ് നിരയാണ് ഇരുടീമുകളെയും കരുത്ത്. വിരാട് കോഹ്‌ലിയും, ഫില്‍ സാള്‍ട്ടും വരുന്ന ഓപ്പണിങ് നിര പവര്‍പ്ലേയില്‍ വമ്പന്‍ സ്‌കോര്‍ നേടാന്‍ ബംഗളൂരുവിനെ സഹായിക്കും. ഇവരെ തുടക്കത്തിലേ പുറത്താക്കിയാല്‍ പഞ്ചാബിന് സാധ്യതയുണ്ട്. മധ്യനിരയില്‍ രജത് പാട്ടീദാര്‍, ജിതേഷ് ശര്‍മ, ലിയാം ലിവിങ്സ്റ്റണ്‍, ടിം ഡേവിഡ് എന്നിവരുടെ കരുത്തുറ്റ സാന്നിധ്യമുണ്ട്. ടോസ് മത്സരത്തില്‍ നിര്‍ണായകമാകും. മത്സരത്തില്‍ കോഹ്‌ലിയുടെ പ്രകടനം ആര്‍.സി.ബിയുടെ മുന്നേറ്റത്തില്‍ ഏറെ നിര്‍ണായകമാകും.
പഞ്ചാബിന്റെ ബൗളിങ് നിര മാര്‍ക്കോ യാന്‍സന്‍ പോയതോടെ ദുര്‍ബലമാണ്. കൈല്‍ ജാമിസന്‍, വൈശാഖ്, എന്നിവര്‍ കൂടുതല്‍ മികവ് കാണിക്കണം. യുസവേന്ദ്ര ചാഹലും അതുപോലെ നിര്‍ണായകമാകും. അര്‍ഷ്ദീപ് സിങ് മികച്ച ഫോമിലാണ്. എന്നാല്‍ മുംബൈക്കെതിരേ താരം തീര്‍ത്തും നിറം മങ്ങിയിരുന്നു. അതേസമയം പഞ്ചാബിന് ബാറ്റിങ് നിരയില്‍ ആശങ്കയില്ല.
പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവര്‍ വമ്പന്‍ ഇന്നിങ്‌സ് കളിക്കുമെന്നാണ് ടീം പ്രതീക്ഷ. നിഹാല്‍ വദേര, ശ്രേയസ് അയ്യര്‍, ജോഷ് ഇംഗ്ലിസ്, ശശാങ്ക് സിങ്, എന്നിവര്‍ മധ്യനിര സുരക്ഷിതമാക്കുന്നു. ഫീല്‍ഡിങ്ങ