കെ.എസ്.ആർ.ടി.സി. ബസ് വിവരങ്ങൾ ഇനി ചലോ ആപ്പിൽ; ഉടൻ പ്രവർത്തന സജ്ജമാവും

Share to


Perinthalmanna Radio
Date: 03-07-2025

കെഎസ്ആർടിസി ബസ് വിവരങ്ങൾ അറിയാനുള്ള ചലോ ആപ്പിന്റെ ട്രയൽ റൺ വിജയകരം. ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകുക. ബസ് സ്റ്റാൻഡിലോ സ്റ്റോപ്പിലോ നിൽക്കുന്ന യാത്രക്കാർക്ക് ബസ് എവിടെയെത്തിയെന്നും എപ്പോൾ വരുമെന്നുമുള്ള വിവരം ആപ്പിലൂടെ കിട്ടും. ആദ്യമായാണ് ബസിൽ ഈ സംവിധാനം വരുന്നത്.

കൂടുതൽ അപ്ഡേഷൻ വരുന്നതോടെ ബസിൽ ഒഴിവുള്ള സീറ്റിനെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് കെഎസ്ആർടിസി പറയുന്നത്. നിലവിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ചലോ ആപ്പുണ്ട്. ഡൗൺലോഡ് ചെയ്് യാത്രക്കാർ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. സമയക്രമത്തിൽ വ്യത്യാസം വന്നേക്കാമെങ്കിലും വിവിധ റൂട്ടിലേക്കുള്ള ബസുകളുടെ വിവരം കൃത്യമാണ്. ട്രാവൽ കാർഡുകൾ ആപ്പുമായി ബന്ധിപ്പിച്ച് റീചാർജ് ചെയ്ത് ഉപയോഗിക്കാനുമാകും.

കെഎസ്ആർടിസി ഡിപ്പോകളിൽ ലാൻഡ് ഫോൺ ഒഴിവാക്കി മൈാബൽ ഫോണുകൾ പ്രവർത്തനസജ്ജമായി. ഇനി ബസ് സംബന്ധമായ വിവരങ്ങൾ മൊബൈൽ ഫോണിലൂടെയും ആപ്പിലൂടെയും ലഭ്യമാകും.

ഡിപ്പോയിൽ വിവരങ്ങൾ നൽകുന്ന പ്രത്യേക കൗണ്ടറുകൾ ഭാവിയിൽ നിർത്തിയേക്കും. സ്റ്റേഷൻ മാസ്റ്റർ ഓഫീസിലൂടെ വിവരങ്ങൾ നൽകുമെന്നാണ് അധികൃതർ പറയുന്നത്. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *