
Perinthalmanna Radio
Date: 03-08-2024
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 360 ആയി. ദുരന്തം നടന്ന് അഞ്ചുനാൾ പിന്നിടുമ്പോൾ ഇപ്പോഴും 206 പേർ കാണാമറയത്താണ്. അഞ്ചാം ദിനമായ ഇന്നും തിരച്ചിൽ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. അതിനിടെ സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാ പ്രവർത്തകരെ സൈന്യം എയർലിഫ്റ്റ് ചെയ്ത് ചൂരൽ മലയിലെത്തിച്ചു. സന്നദ്ധ സംഘടനയിലെ 3 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷാ പ്രവർത്തനത്തിന് എത്തിയവർ ഉൾവനത്തിൽ ഉൾപ്പെടെ കുടുങ്ങുന്നത് കണക്കിലെടുത്ത് സൈന്യം മാത്രമായിരിക്കും ഇനി ഇവിടങ്ങളിൽ തിരച്ചിൽ നടത്തുക. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടേയും സഹായം ഇനി മറ്റുള്ള പ്രദേശങ്ങളിൽ ഉപയോഗപ്പെടുത്തും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
