കനത്ത മഴയിൽ ആലിപ്പറമ്പ് ഗവ. സ്‌കൂൾ മതിൽ തകർന്നു

Share to

Perinthalmanna Radio
Date: 03-09-2024

ആലിപ്പറമ്പ് : കനത്ത മഴയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൻ്റെ ചുറ്റുമതിൽ തകർന്നു. ആലിപ്പറമ്പ്-കാളികടവ് റോഡിനോട് ചേർന്നുള്ള മതിൽ തകർന്ന് താഴ്ചയിലുള്ള സ്കൂൾ മുറ്റത്തേക്ക് പതിക്കുകയായിരുന്നു. 20 മീറ്ററോളം നീളത്തിൽ മതിൽ തകർന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെയുണ്ടായ മഴയിലാണ് മതിൽ തകർന്നത്. അവധി ദിവസമായതിനാൽ അപകടം ഒഴിവായി. പ്രവേശനകവാടം മുതലുള്ള ശേഷിക്കുന്ന 40 മീറ്ററോളം ഭാഗവും വിള്ളൽവന്ന് തകർന്ന് വീഴാവുന്ന നിലയിലാണ്. ഇത് വിദ്യാർഥികൾക്ക് അപകട ഭീഷണിയാവുന്നുണ്ട്. കൂടാതെ മതിലിന്റെ തകർച്ച സമൂഹ വിരുദ്ധരുടെ ശല്യത്തിനും ഇടയാക്കുമെന്ന ആശങ്കയുണ്ട്. മതിൽ ഉടൻ പുനർ നിർമിക്കണമെന്ന് പ്രഥമാധ്യാപകനും പി.ടി.എ. ഭാരവാഹികളും ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *