നീലഗിരിയിലേക്ക് ഏർപ്പെടുത്തിയ ഇ-പാസ് നിയന്ത്രണം തുടരും

Share to

Perinthalmanna Radio
Date: 03-10-2024

ഗൂഡല്ലൂർ:  നീലഗിരിയിലേക്ക് ഇ– പാസ് നിലവിൽ വന്ന മേയ് 7 മുതൽ 2,77,000 വാഹനങ്ങളും 13 ലക്ഷം വിനോദ സഞ്ചാരികളും എത്തിയതായി കലക്ടർ ലക്ഷ്മി ഭവ്യ തന്നേരു അറിയിച്ചു. സെപ്റ്റംബർ 30 വരെയുണ്ടായിരുന്ന ഇ പാസ് നിയന്ത്രണം അടുത്ത ഉത്തരവു വരുന്നതു വരെ വീണ്ടും നീട്ടി.

വാഹനങ്ങളിൽ വരുന്നവർക്ക് ഓൺലൈനായി അപേക്ഷിച്ചാലുടൻ ലഭിക്കുന്ന തരത്തിലാണ് ഇ–പാസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നീലഗിരിയുടെ ചെക്ക് പോസ്റ്റുകളിൽ എത്തിയ ശേഷം പാസിന് അപേക്ഷിച്ചാലും ലഭിക്കും.

നീലഗിരി ജില്ലയിലെ വാഹനങ്ങൾക്കു നിയന്ത്രണങ്ങളില്ല. മറ്റു ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കാണ് ഈ–പാസ് നിർബന്ധമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-പാസ് സംവിധാനം ഒരുക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *