
Perinthalmanna Radio
Date: 03-11-2024
പെരിന്തല്‍മണ്ണ: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ (കെ.എ.എസ്.പി) ജില്ല പഞ്ചായത്തിന് കീഴിലുള്ള മൂന്ന് ജില്ല ആശുപത്രികള്‍ക്ക് ലഭിക്കാനുള്ള ഇൻഷുറൻസ് കുടിശ്ശിക 15 കോടി രൂപയായി.
ഇതോടെ ഈ ആശുപത്രികളില്‍നിന്ന് പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട സൗജന്യ സേവനങ്ങള്‍ എല്ലാം മുടങ്ങുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. തിരൂർ ജില്ല ആശുപത്രിക്ക് 7,47,88348 രൂപയും നിലമ്ബൂർ ജില്ല ആശുപത്രിക്ക് 5,81,80466 രൂപയും, പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് 1,63,83198 രൂപയുമാണ് ലഭിക്കാൻ ബാക്കിയുള്ളത്. ഒരു മാസം മുമ്ബ് ജില്ല വികസന സമിതിയില്‍ ഇക്കാര്യത്തില്‍ വിശദമായ ചർച്ച നടന്നിരുന്നു.
2024 ഏപ്രില്‍ മാസം വരെയുള്ള കുടിശ്ശികയാണിത്. സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാല്‍ ആശുപത്രികള്‍ വിവിധ സേവനങ്ങള്‍ക്കായി കരാറില്‍ ഏർപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പണം കൊടുക്കാൻ കഴിയാത്തതിനാല്‍ അവർ സേവനങ്ങള്‍ ഇനിമേല്‍ നല്കാൻ കഴിയില്ല എന്ന നിലപാട് സ്വീകരിക്കുകയാണ്.
പാവപ്പെട്ട രോഗികള്‍ക്ക് ആശുപത്രികളില്‍നിന്ന് മൂന്നു ലക്ഷം രൂപ വരെയുള്ള സേവനങ്ങള്‍ സൗജന്യമായി ലഭിച്ചിരുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതിയാണ് ആനുകൂല്യങ്ങള്‍ ലഭിക്കാതെ മുടങ്ങുന്നത്.
കുടിശ്ശിക ലഭിക്കാനായി ജില്ല പഞ്ചായത്ത് ഭരണസമിതി നിരന്തരമായി സംസ്ഥാന സർക്കാറിന് നിവേദനങ്ങള്‍ സമർപ്പിച്ചുവെങ്കിലും നടപടി ഉണ്ടായിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
