
Perinthalmanna Radio
Date: 03-11-2025
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവസരം നല്കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 5-നും 15-നും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഇതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടങ്ങിക്കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎം രണ്ട് ടേം നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ മൂന്നാം തവണ പരിഗണിക്കില്ല. സിപിഐഎം സംസ്ഥാന സമിതിയുടെതായിരുന്നു തീരുമാനം. രണ്ടുതവണ മത്സരിച്ചതിനു ശേഷം ഒരു ടേം മത്സരിച്ചിട്ടില്ലെങ്കില്‍ മൂന്നാം തവണ പരിഗണിക്കുന്നതില്‍ തടസമില്ല.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസ്സമുണ്ട്. മത്സരിക്കാന്‍ താല്പര്യമുള്ളവര്ക്ക് അവധിയെടുത്ത ശേഷം മത്സരിക്കാമെന്നതാണ് തീരുമാനം. കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇളവ് വേണമെങ്കില്‍ സംസ്ഥാന സമിതിയും മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇളവ് വേണമെങ്കില്‍ ജില്ലാ കമ്മിറ്റിയും പരിഗണിക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
