
Perinthalmanna Radio
Date: 04-01-2024
എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. കാമറകളുടെ മേൽനോട്ട ചുമതലയുള്ള കെൽട്രോണിന് കുടിശിക തുക നൽകാൻ ധനവകുപ്പ് അനുമതിയായി. ആദ്യ മൂന്ന് മാസത്തെ കരാർ തുകയായ 9 കോടി മുപ്പത് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പണം കൈമാറിക്കൊണ്ട് ഗതാഗത കമ്മീഷണർ ഉടൻ ഉത്തരവിറക്കും.
കുടിശ്ശിക വർധിച്ചതോടെ എ.ഐ. ക്യാമറ കൺട്രോൾ റൂമുകളിലെ താത്കാലിക ജീവനക്കാരെ കെൽട്രോൺ കുറച്ചിരുന്നു. പിഴ നോട്ടീസ് അയയ്ക്കുന്നതിനു നിയോഗിച്ചിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച കെൽട്രോൺ പിൻവലിച്ചത്. കുടുംബശ്രീയിൽനിന്ന് ദിവസവേതനത്തിനാണ് ഇവരെ നിയോഗിച്ചിരുന്നത്.
എ.ഐ. ക്യാമറകൾ വഴി പിഴയായി 35 കോടി ഖജനാവിലെത്തിയിരുന്നു. സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെയുള്ള 120 കോടിയുടെ ചെലാൻ കൺട്രോൾ റൂമിൽ സജ്ജമാണ്. എന്നാൽ, തപാൽ ചെലവ് മുൻകൂർ അടയ്ക്കണമെന്നതിനാൽ അയച്ചിട്ടില്ല. ക്യാമറകൾ സ്ഥാപിച്ചത് കെൽട്രോൺ ഉപകരാറുകൾ നൽകിയ കമ്പനികളാണ്. പ്രവർത്തനം വിലയിരുത്തി മോട്ടോർവാഹന വകുപ്പ് തുക കൈമാറണം. പിഴത്തുക നേരിട്ട് ട്രഷറിയിലേക്കാണ് പോകുന്നത്. മോട്ടോർവാഹന വകുപ്പ് നൽകുന്ന റിപ്പോർട്ട് പ്രകാരമാണ് ധനവകുപ്പ് തുക അനുവദിക്കേണ്ടത്. ട്രഷറിയിലെ സാമ്പത്തികപ്രതിസന്ധി കാരണമാണ് തുക അനുവദിക്കാൻ വൈകിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
