
Perinthalmanna Radio
Date: 04-01-2025
ഊട്ടി ∙ വൈകിയാണെങ്കിലും എത്തിയ കനത്ത മഞ്ഞു വീഴ്ച കാരണം ഊട്ടിയിൽ അതി ശൈത്യം തുടരുന്നു. ഗൂഡല്ലൂർ റോഡിലെ തലക്കുന്ത, അവലാഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തും സമീപമുള്ള കുതിരപ്പന്തയ മൈതാനി, കാന്തൽ തുടങ്ങിയ സ്ഥലങ്ങളിലും ഇന്നലെ കനത്ത മഞ്ഞു വീഴ്ചയുണ്ടായി. ഊട്ടി സസ്യോദ്യാനത്തിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില 2.4 ഡിഗ്രിയാണ്. മഞ്ഞു വീഴ്ച തുടരുന്നതു കാർഷിക മേഖലയ്ക്കു തിരിച്ചടിയാണ്. പുല്ലു കരിഞ്ഞു പോകുന്നതു കാരണം കന്നുകാലികൾക്കു ഭക്ഷണക്ഷാമമുണ്ട്. മഞ്ഞുവീഴ്ചയിൽ തേയിലച്ചെടികളും നശിക്കുന്നതു സാധാരണയാണ്. മഞ്ഞുവീഴ്ച കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
