
Perinthalmanna Radio
Date: 04-01-2025
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
മോട്ടോർ വാഹന വകുപ്പ് ഓഫിസുകളില്‍ ഇനി ഉച്ചക്കുശേഷം ഇടപാടുകാർക്ക് പ്രവേശനമില്ല. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകള്‍ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം.
മുഴുവൻ അപേക്ഷകളിലും ഇനി അഞ്ചു ദിവസത്തിനുള്ളില്‍ തീർപ്പുകല്‍പിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അവകാശ വാദം. നിലവില്‍ വൈകീട്ട് അഞ്ചുവരെ ലഭിച്ചിരുന്ന സേവനമാണ് രാവിലെ 10 മുതല്‍ ഒന്നുവരെയായി പരിമിതപ്പെടുത്തിയത്. മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളില്‍ വിവിധ സേവനങ്ങള്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍, പൊതുജനങ്ങളുടെ നിവേദനം, പരാതികള്‍ എന്നിവ സേവനാവകാശ നിയമത്തില്‍ നിഷ്കർഷിക്കുന്ന സമയപരിധിക്കുള്ളില്‍ തീർപ്പാക്കത്തത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിനു പരിഹാരം കാണാൻ, ഉദ്യോഗസ്ഥർക്ക് അപേക്ഷകള്‍ വേഗത്തില്‍ തീർപ്പാക്കാനുള്ള സമയം ലഭിക്കാൻ വേണ്ടിയാണ് ഉച്ചക്കു ശേഷമുള്ള ഇടപാടുകള്‍ നിർത്തലാക്കിയതെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനും തല്‍സ്ഥിതി ഓഫിസില്‍ എത്താതെതന്നെ മനസ്സിലാക്കാനുമുള്ള അവസരം കാര്യക്ഷമമാക്കും. ഡ്യൂപ്ലിക്കേറ്റ് ആർ.സി ഹിയറിങ്, പെർമിറ്റ് ട്രാൻസ്ഫർ, മരിച്ചവരുടെ ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങി വളരെ ചുരുങ്ങിയ കാര്യങ്ങള്‍ക്കുമാത്രം അപേക്ഷകർ നേരില്‍ എത്തേണ്ടതുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പിലെ ഉന്നതർ പരിഷ്കാരത്തെ കുറിച്ച് പ്രതികരിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
