
Perinthalmanna Radio
Date: 04-01-2026
മേലാറ്റൂർ : റെയിൽ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷനും പ്ലാറ്റ്ഫോം നിർമാണവും ദ്രുതഗതിയിൽ. സ്‌റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്താണ് പുതിയ പ്ലാറ്റ്ഫോം നിർമിക്കുന്നത്. ഇതിനോടൊപ്പം സ്റ്റേഷന്റെ പണിയും പുരോഗമിക്കുന്നു. പ്ലാറ്റ്ഫോമിനായി ചതുപ്പും കൈത്തോടുമുള്ളഭാഗം കരിങ്കൽ ഭിത്തികെട്ടി ഉയർത്തി സ്ഥലം മണ്ണിട്ടു നിരപ്പാക്കി. റെയിൽവേ ഗേറ്റ് ഭാഗത്തുനിന്നും അൽപം നീങ്ങി 540 മീറ്ററോളം മീറ്റർ നീളത്തിലാണ് പ്ലാറ്റ്ഫോമിന്റെ നിർമാണം. റെയിൽവേ അനുവദിച്ച 8.60 കോടി ചെലവിലാണ് ക്രോസിങ് സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. മഴ നീണ്ടതോടെ ചതുപ്പായ സ്ഥലത്ത് വെള്ളംകെട്ടി നിന്നതിലാണ് സ്റ്റേഷൻ കെട്ടിടം പണി വൈകിയത്. മാർച്ച് അവസാനത്തോടെ പൂർത്തീകരിക്കേണ്ട നിലയിലാണ് പണി വേഗത്തിലായത്.
നിലമ്പൂർ – ഷൊർണൂർ റെയിൽവേ പാതയിലെ മേലാറ്റൂരും കുരുക്കല്ലൂരുമാണ് ക്രോസിങ് സ്റ്റേഷൻ വരുന്നത്. പദ്ധതി പൂർത്തിയായാൽ പാതയിൽ ഇരുവശത്തേക്കും ട്രെയിനുകൾക്കു മറികടന്നുപോകാനാകും. ഒപ്പം പാതയിൽ പുതിയ ട്രെയിൻ സർവീസുകളും വന്നേക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
