
Perinthalmanna Radio
Date: 04-01-2026
പെരിന്തൽമണ്ണ: ജനുവരി മാസത്തെ താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. അങ്ങാടിപ്പുറം പഞ്ചായത്തിലൂടെ ഒഴുകുന്ന ചെറുപുഴയിലെ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര കടവിൽ മാലിന്യം നിക്ഷേപിച്ചിട്ടുള്ളതായും വെള്ളം മലിനമായിട്ടുള്ളതായും അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുബീന തസ്നി സഭയിൽ അറിയിച്ചു. വിഷയം വളരെ ഗൗരവകരമാണെന്നും പരിഹരിക്കുന്നതിന് ആറിന് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി ഒരു യോഗം ചേരുന്നതിനും സംയുക്ത പരിശോധന നടത്തുന്നതിനും തീരുമാനമെടുത്തു.
ജൽജീവൻ മിഷന്റെ ഭാഗമായി റോഡുകളുടെ റീസ്റ്റോറേഷൻ നടപടികൾ പല പഞ്ചായത്തുകളിലും ഇനിയും പൂർത്തീകരിക്കാൻ ഉള്ളതിനാൽ പുതിയ ഭരണസമിതി നിലവിൽ വന്ന സാഹചര്യത്തിൽ അടിയന്തരമായി ഒരു യോഗം ചേരുന്നതിനായി പെരിന്തൽമണ്ണ തഹസിൽദാർ എല്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും അറിയിച്ചു. താലൂക്കിൽ ഒരു മാസത്തിനിടെ 71 പട്ടയങ്ങൾ വിതരണം ചെയ്തതായി യോഗത്തിൽ അറിയിച്ചു.
പെരിന്തൽമണ്ണയിലെ കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ ജില്ലാ ആശുപത്രി, പ്രധാന ജംഗ്കനുകൾ, സ്കൂൾ പരിസരം എന്നിവിടങ്ങളിലെ സീബ്രാലൈനുകൾ മാഞ്ഞ് അപകടക്കെണിയൊരുക്കുന്നതായി യോഗത്തിൽ പരാതി ഉയർന്നു.
പുലാമന്തോൾ ഭാഗത്ത് തൂതപ്പുഴയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടി കിടക്കുന്ന സാഹചര്യം പരിഹരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ഡോക്‌ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു ആരോഗ്യ വകുപ്പിൽ 200ലേറെ ഡോക്‌ടർമാരെ നിയമിച്ചപ്പോഴും ജില്ലാ ആശുപത്രിക്ക് ഒരു ഡോക്‌ടറെയും അനുവദിച്ചില്ല. ജില്ലയിലെ ഏക സ്‌ട്രോക്ക് യൂണിറ്റായിട്ടും ന്യൂറോളജി വിഭാഗം ഡോക്‌ടറെയും നിരവധി പോസ്‌റ്റ്മോർട്ടം നടക്കുന്ന ആശുപത്രിയിലേക്ക് ഫോറൻസിക് സർജനെയും അനുവദിച്ചിട്ടില്ല. താലൂക്ക് വികസന സമിതിയിൽ ബന്ധപ്പെട്ട എല്ലാ താലൂക്ക്തല ഉയർന്ന ഉദ്യോഗസ്ഥരും നിർബന്ധമായി പങ്കെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ എ.വേണുഗോപാൽ യോഗത്തിൽ അറിയിച്ചു. ഹാജരാകാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കലക്‌ടർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വികസന സമിതിയോഗമാണ് ഇന്നലെ നടന്നത്.
യോഗത്തിൽ പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എം.അബൂബക്കർ ആധ്യക്ഷ്യം വഹിച്ചു. നജീബ് കാന്തപുരം എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ നജ്‌മ തബ്‌ഷീറ(പെരിന്തൽമണ്ണ), കെ.വി.ജുവൈരിയ(മങ്കട), പെരിന്തൽമണ്ണ മുനി
