
Perinthalmanna Radio
Date: 03-02-2024
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരപ്പന്തലിന് കാൽനാട്ടി. പടിഞ്ഞാറെ നടയിലാണ് കാൽനാട്ടൽ ചടങ്ങ് നടന്നത്. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന പ്രത്യേക പൂജയ്ക്ക് ശേഷം പന്തലിനുള്ള കവുങ്ങിൻ കാൽ കുഴിയിൽ ഇറക്കി വെച്ചു. ദേവസ്വം എക്‌സിക്യുട്ടിവ് ഓഫീസർ എം. വേണു ഗോപാൽ, അസിസ്റ്റന്റ് മാനേജർ ശിവപ്രസാദ്, ട്രസ്റ്റി പ്രതിനിധി കെ.സി. രവീന്ദ്രരാജ, മേൽശാന്തി പ്രവീൺ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിൽ ഇത്തവണ പടിഞ്ഞറേനടയിൽ മാത്രമേ പൂരപ്പന്തൽ ഒരുക്കേണ്ടതുള്ളൂ. വടക്കേനടയിലും കിഴക്കേനടയിലും സ്ഥിരമായ നടപ്പന്തൽ പണി പുരോഗമിക്കുകയാണ്. പൂരത്തിന് മുൻപ് നടപ്പന്തൽപണി പൂർത്തിയാകും.
ശ്രീമൂല സ്ഥാനത്തിന് മുൻവശത്തെ തിരുമുറ്റത്തും തെക്കേ തിരുമുറ്റത്തും നടപ്പന്തൽ ഉണ്ട്. മാർച്ച് 17-നാണ് ഈ വർഷത്തെ പൂരംപുറപ്പാട്. പൂരം 27-ന് സമാപിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
