കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ഡിപ്പോയിൽ കയറി മർദിച്ച് പരിക്കേൽപ്പിച്ചു

Share to

Perinthalmanna Radio
Date: 04-02-2024

പെരിന്തൽമണ്ണ : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കാറിലെത്തിയ ഒരു സംഘം പെരിന്തൽമണ്ണ സബ് ഡിപ്പോയിൽ കയറി മർദിച്ച് പരിക്കേൽപ്പിച്ചു. നെറ്റിയിൽ പരിക്കേറ്റ ഡ്രൈവർ പ്രദീപിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. മലപ്പുറം ഡിപ്പോയിൽ നിന്ന് പാലക്കാട്ടേക്ക് രാത്രി 8.20-ന് പുറപ്പെട്ട ബസിലെ ഡ്രൈവറാണ് നിലമ്പൂർ സ്വദേശിയായ പ്രദീപ്. യാത്രക്കിടെ ബസ് കാറിൽ ഉരസിയതായി ആക്ഷേപമുന്നയിച്ചാണ് മർദനമെന്ന് പറയുന്നു. സംഭവത്തിൽ രണ്ടുപേരെ പെരിന്തൽമണ്ണ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മർദനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *