
Perinthalmanna Radio
Date: 04-02-2024
മലപ്പുറം: അര ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് റെയിൽവേലൈൻ എത്തിക്കാനുള്ള പദ്ധതിക്ക് സാധ്യതമങ്ങി. ഇതിനുള്ള സർവേക്ക് റെയിൽവേയുടെ അനുമതി കിട്ടിയില്ല. നെടുമങ്ങാട്, കൊടുങ്ങല്ലൂർ, മലപ്പുറം, മഞ്ചേരി എന്നീ നഗരങ്ങളാണ് സംസ്ഥാനത്ത് ഈ ഗണത്തിലുള്ളത്. ഈ നഗരങ്ങളിലേക്കുള്ള ലൈനുകൾ ലാഭകരമായിരിക്കില്ല എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.
ഉയർന്ന പ്രദേശങ്ങളും തീരമേഖലയും ഉള്ളതിനാൽ നിർമാണം കൂടുതൽ സാമ്പത്തിക ചെലവുള്ളതാകുമെന്നും നിർമിച്ചാൽത്തന്നെ റൂട്ടുകൾ ലാഭകരമായിരിക്കില്ലെന്നുമാണ് റെയിൽവേയുടെ നിഗമനം.
ഇവിടങ്ങളിലേക്ക് നിലവിൽ റെയിൽവേലൈൻ ഇല്ലെന്നും അതിനുള്ള സാധ്യതകൾ പഠിക്കണമെന്നും 2022 ഡിസംബറിൽ റെയിൽവേബോർഡ് സോണൽ ഓഫീസുകളോട് ആവശ്യപ്പെട്ടിരുന്നു. 52,405 ജനസംഖ്യയുള്ള തൊടുപുഴ നഗരത്തിന്റെ മാതൃകയാണ് ഇതോടൊപ്പം നൽകിയിരുന്നത്.
അങ്കമാലി-എരുമേലി ശബരി പാതയിൽ ഉൾപ്പെടുന്നതിനാലാണ് തൊടുപുഴയെ ഈ നഗരങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതിരുന്നത്. നിർദിഷ്ട അങ്കമാലി-എരുമേലി ശബരിലൈനിന്റെ മൂന്നാംഘട്ടത്തിൽ നെടുമങ്ങാടും (ജനസംഖ്യ 60,161) ഉണ്ട്.
ഗതിശക്തി പദ്ധതിക്കുവേണ്ടി ഗുജറാത്തിലെ ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെയ്സ് ആപ്ലിക്കേഷൻ ആൻഡ് ജിയോ ഫോർമാറ്റിക്സ് ആണ് നഗരങ്ങളെ തിരഞ്ഞെടുത്തത്. രാജ്യത്ത് ആകെ 55 നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
