
Perinthalmanna Radio
Date: 04-02-2025
മണ്ണാർമല: ഇടവേളയ്ക്കു ശേഷം മണ്ണാർമല മാട് റോഡിൽ പള്ളിപ്പടിക്കു സമീപം വീണ്ടും പുലിഭീതി. ഇന്നലെ രാത്രി പത്തരയോടെയാണ് പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞത്. മുൻപ് പലതവണ ഇതേ ഭാഗത്ത് പുലിയെ കണ്ടിട്ടുണ്ടെന്ന് വാർഡ് അംഗം തോരപ്പ ഹൈദർ പറഞ്ഞു. തുടർ നടപടികളുടെ ഭാഗമായി നാട്ടുകാരും വാർഡ് അംഗവും ചേർന്ന് ക്യാമറ സ്ഥാപിക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിനു ശേഷം പുലിക്കെണിയും സ്ഥാപിച്ചിരുന്നു.
ഇന്നലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DFnuVFczMq2/?igsh=d2xwYmM1aDE5c2Fy
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
