പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം സഹവാസ ക്യാംപ് നാളെ മുതൽ

Share to


Perinthalmanna Radio
Date: 04-02-2026

പെരിന്തൽമണ്ണ: നഗരസഭയിലെ ആരോഗ്യപരമായ പരിമിതികൾ കൊണ്ട് പ്രയാസം അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കും, അരയ്ക്കു താഴെ തളർന്നവർക്കും പുതിയ ജീവിതപാത ഒരുക്കുന്നതിന് ആരംഭിച്ച പദ്ധതിയായ സാന്ത്വനം സഹവാസ ക്യാംപ് നാളെ മുതൽ 14 വരെ നടക്കും. കാഞ്ഞിരക്കുന്ന് കോളനിയിലെ സൈമൺ ബ്രിട്ടോ കോന്ദ്രത്തിലാണ് ക്യാംപ്. ഭിന്ന ശേഷിക്കാരും, അരയ്ക്കു താഴെ തളർന്നവരുമായി 120 പേർ ക്യാംപിൽ മുഴുവൻ സമയവും പങ്കെടുക്കും. ഇവർക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ 300 ഓളം പേർ വന്നു പോകുന്ന രീതിയിലാണ് ക്യാംപ് വിഭാവനം ചെയ്യുന്നത്.

എല്ലാ ദിവസവും ജനപ്രതിനിധികളും വിവിധ മേഖലകളിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളും ക്യാംപിലെത്തും. സഹവാസ ക്യാംപ്, തൊഴിൽ പരിശീലനം, കലാപരിപാടികൾ, വിപണന മേള, യോഗാ ക്ലാസ്സുകൾ, മെഡിക്കൽ ക്യാംപ്, തൊഴിൽ മേള, സംവാദങ്ങൾ, കുടുംബ സംഗമം തുടങ്ങിയ വിവിധ സെഷനുകളിലായാണ് 10 ദിവസത്തെ ക്യാംപ്. എല്ലാ ദിവസവും സാംസ്കാരിക സമ്മേളനവും കലാപരിപാട‌ികളും ഉണ്ടാകും. 20 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 5 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്. ബാക്കി വരുന്ന തുക സുമനസ്സുകളുടെ സഹായത്തോടെ കണ്ടെത്തും. പുതിയ നഗരസഭാ ഭരണസമിതിയുടെ ആദ്യത്തെ പ്രധാന പരിപാടിയെന്ന നിലയിൽ വിപുലമായ രീതിയിലാണ് ക്യാംപ് നടത്താനുദ്ദേശിക്കുന്നതെന്ന് നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ്, വൈസ് ചെയർപഴ്സൻ എം.ബി.ഫസൽ മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷരായ നാലകത്ത് ബഷീർ, തോട്ടശ്ശേരി കദീജ, ദിനേശ് കണക്കഞ്ചേരി, ജീവകാരുണ്യ പ്രവർത്തകൻ മാനുപ്പ കുറ്റീരി എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *