
Perinthalmanna Radio
Date: 04-03-2024
സംസ്ഥാനത്തെ പത്താം ക്ലാസുകാർക്ക് ഇനി പരീക്ഷക്കാലം. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏപ്രിൽ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു.
ആകെ പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികളാണ്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. ഇതിൽ 2955 കേന്ദ്രങ്ങൾ കേരളത്തിലാണ്. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇതാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ മൊത്തത്തിലുള്ള ചിത്രം. പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും കൃത്യമായി ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 25ാം തീയതി അവസാനിക്കും.
ടിഎച്ച്എസ്എൽസി, എഎച്ച്എൽസി പരീക്ഷകളും ഇതിനൊപ്പം നടക്കും. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ശേഷം മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
