
Perinthalmanna Radio
Date: 04-03-2024
പെരിന്തൽമണ്ണ : അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ നാലുകേന്ദ്രങ്ങളിലായി കേരള പോലീസിന്റെ ജ്വാല 2.0 വനിതാ സ്വയരക്ഷാ പരിശീലനപരിപാടി നടത്തി. പെരിന്തൽമണ്ണ മൗലാന ആശുപത്രിയുമായി സഹകരിച്ച് നടത്തിയ പരിപാടി തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗം ഉദ്ഘാടനംചെയ്തു. ജനമൈത്രി നോഡൽ ഓഫീസറായ ഡിവൈ.എസ്.പി. പ്രകാശൻ പടന്നയിൽ അധ്യക്ഷതവഹിച്ചു. മൗലാന മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി, എ.എസ്.പി. പി.ബി. കിരൺ, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. സജീവ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ഗംഗാധരൻ, പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ രാജീവ്, കൂടെ വനിതാ കൂട്ടായ്മ പ്രസിഡന്റ് ഡോ. ഫെബിന സീതി, ഡോ. പി. കൃഷ്ണദാസ്, ഡോ. ഷീബ കൃഷ്ണദാസ്, ഷെമീന തുടങ്ങിയവർ പ്രസംഗിച്ചു. ടീം ലീഡർ കെ. വത്സല, അസി. ലീഡർമാരായ കെ.സി. സിനിമോൾ, വി.ജെ. സോണിയ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. ജില്ലയിൽ ഇതിനകം 62,000 പേർക്ക് പരിശീലനം നൽകി. മലപ്പുറം ടൗൺഹാളിൽ ജില്ലാ പോലീസ് മേധാവി എസ്. ശശിധരനും കൊണ്ടോട്ടിയിൽ നഗരസഭാധ്യക്ഷ സുഹ്റാബിയും നിലമ്പൂരിൽ അരുമ ജയകൃഷ്ണനും ഉദ്ഘാടനംചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
