
Perinthalmanna Radio
Date: 04-03-2025
മലപ്പുറം ∙ ജില്ലയിലൂടെ കടന്നു പോകുന്ന നിർദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയ പാതയിലേക്ക് തുവ്വൂരിൽ എൻട്രി – എക്സിറ്റ് ആക്സസ് പോയിന്റ് അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രേഖാമൂലം പി.പി.സുനീർ എംപിയെ അറിയിച്ചു.
ഇക്കാര്യമുന്നയിച്ച് സിപിഐ തുവ്വൂർ ലോക്കൽ സെക്രട്ടറി മാമ്പ്ര കോയയും വ്യാപാരി വ്യവസായ ഏകോപന സമിതി തുവ്വൂർ യൂണിറ്റും എംപിക്ക് നിവേദനം നൽകിയിരുന്നു.
ഗ്രീൻഫീൽഡ് ഹൈവേ കടന്നു പോകുന്ന ജില്ലയിലെ 53 കിലോമീറ്റർ പ്രദേശങ്ങളിൽ ഏക റെയിൽവേ സ്റ്റേഷനുള്ളത് തുവ്വൂരിലാണ്. ആക്സസ് പോയിന്റ് അനുവദിക്കുന്നത് ട്രെയിൻ യാത്രക്കാർക്കും ഗുണകരമാകുമെന്നു ചൂണ്ടിക്കാട്ടി പി.പി.സുനീർ എംപി കേന്ദ്രമന്ത്രിക്ക് കത്തയച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
