അങ്ങാടിപ്പുറത്ത് സീബ്രാലൈനുകൾ മാഞ്ഞത്  അപകട ഭീഷണിയാകുന്നു

Share to


Perinthalmanna Radio
Date: 04-03-2026

പെരിന്തൽമണ്ണ: ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന അങ്ങാടിപ്പുറത്ത് റോഡിൽ സീബ്രാലൈനുകൾ മാഞ്ഞത് യാത്രക്കാരെ വലയ്ക്കുന്നു. ഗവ. പോളിടെക്നിക്കിന് സമീപം, തിരുമാന്ധാംകുന്ന് ജംഗ്ഷൻ, ഫെഡറൽ ബാങ്ക് ജംഗ്ഷൻ തുടങ്ങി കാൽനടയാത്രക്കാർ ഏറെ ഉപയോഗിക്കുന്ന ഭാഗങ്ങളിൽ സീബ്രാലൈനുകൾ പൂർണ്ണമായും മാഞ്ഞത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. വാഹനത്തിരക്കേറിയ റോഡിൽ മുറിച്ചുകടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ടതിന് പുറമെ, അപകടങ്ങൾക്കും ഇത് വഴി വയ്ക്കുന്നുണ്ട്.

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്രം, മാണിക്യപുരം അയ്യപ്പക്ഷേത്രം, ഏറാനോട് പൂന്താനം ശിവക്ഷേത്രം, മുതുവറ വിഷ്ണുക്ഷേത്രം, റാവറമണ്ണ ശിവക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന അങ്ങാടിപ്പുറത്ത് ദിനേന രാവിലെയും വൈകിട്ടും എത്തുന്നവർ ഏറെയാണ്. എം.ഇ.എസ് മെഡിക്കൽ കോളേജിലേക്കും ഗവ. പോളിടെക്നിക്, തരകൻ ഹൈസ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തുന്ന വിദ്യാർത്ഥികളും റോഡ് മുറിച്ചു കടക്കാനാവാതെ വലയുന്നുണ്ട്. ഗതാഗത തിരക്കിനിടെ അതിവേഗം മുറിച്ചു കടക്കാനുള്ള ശ്രമങ്ങൾ അപകടങ്ങളും വിളിച്ചു വരുത്തുന്നുണ്ട്. എത്രയും വേഗം പ്രദേശത്ത് സീബ്രാലൈനുകൾ പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *