നഗരവികസനത്തിന് നൂതനാശയങ്ങളുമായി പെരിന്തൽമണ്ണയിൽ വികസന സെമിനാർ

Share to


Perinthalmanna Radio
Date: 04-03-2026

പെരിന്തൽമണ്ണ:  നഗര വികസനത്തിന് നൂതനാശയങ്ങളുമായി വികസന സെമിനാർ സംഘടിപ്പിച്ചു. പുതുയുഗത്തിനും പുതുതലമുറയ്ക്കും സ്വീകാര്യമായ വികസന പദ്ധതികളാണ് ജനകീയ പങ്കാളിത്തത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളായി രൂപപ്പെടേണ്ടതെന്ന് സെമിനാറിന്റെ ഉദ്‌ഘാടനം നിർവഹിച്ച് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. നഗരസഭാ അധ്യക്ഷ പച്ചീരി സുരയ്യാ ഫാറുഖ് അധ്യക്ഷത വഹിച്ചു.

പാർപ്പിടം കൃഷി, നഗര സൗന്ദര്യവൽക്കരണം, പൊതുജനാരോഗ്യം, മാലിന്യ സംസ്‌കരണം, പാശ്ചാത്തല സൗകര്യ വികസനം എന്നിവയ്‌ക്ക് മുൻതൂക്കം നൽകുന്ന പദ്ധതിരേഖയിലാണ് ജനകീയ ചർച്ച നടന്നത്.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉസ്‌മാൻ താമരത്ത്, ഉപാധ്യക്ഷൻ എം.ബി.ഫസൽ മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷരായ നാലകത്ത് ബഷീർ, കദീജ തോട്ടശ്ശേരി, ഹുസൈന നാസർ, നഗരസഭാ സെക്രട്ടറി ജെ.ആർ.ലാൽകുമാർ, മുനിസിപ്പൽ എൻജിനീയർ സി.ആർ.രാജേഷ്, സി.കെ.വത്സൻ, എച്ച്ഐ രാജീവ് എന്നിവർ പ്രസംഗിച്ചു.

സ്ഥിരസമിതി അധ്യക്ഷ അമ്പിളി മനോജ് ഉൾപ്പെടെയുള്ള എൽഡിഎഫ് കൗൺസിലർമാർ വികസന സെമിനാർ ബഹിഷ്‌കരിച്ചു. 2017 മുതൽ എൽഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന നഗരസഭാ കൗൺസിലുകൾ നടപ്പാക്കി വരുന്ന എൽപി സ്‌കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിയോട് യുഡിഎഫ് ഭരണസമിതി സ്വീകരിക്കുന്ന നിഷേധ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ വലിയ പറമ്പിൽ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *