കെട്ടിടങ്ങൾക്ക് പുതിയ നമ്പർ നൽകുന്നതിനുള്ള നടപടികൾ തുടങ്ങി

Share to


Perinthalmanna Radio
Date: 04-03-2026

മലപ്പുറം:  കെട്ടിടങ്ങൾക്ക് പുതിയ നമ്പർ നൽകുന്നതിനുള്ള നടപടികൾ തദ്ദേശ  സ്ഥാപനങ്ങളിൽ ആരംഭിച്ചു. ഇതിന്റെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു വാർഡ് വിഭജനം നടത്തിയതിനാൽ എല്ലാ പഞ്ചായത്ത്, നഗരസഭകളിലും വാർഡുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ‍ഡീലിമിറ്റേഷൻ കമ്മിഷൻ നിശ്ചയിച്ച അതിർത്തിയും കെട്ടിടങ്ങളുടെ എണ്ണവും അനുസരിച്ചാണ് പുനഃക്രമീകരണം നടത്തി കെട്ടിടങ്ങൾക്കു പുതിയ നമ്പർ നൽകുന്നത്.

മുൻപ് 2010 ലാണു തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വാർഡ് വിഭജനം നടന്നത്. നിലവിലുള്ള നമ്പർ അന്നത്തെ വാർഡ് വിഭജന പ്രകാരം 2013ൽ പ്രാബല്യത്തിൽ വന്നതാണ്. പുതിയ വീടുകൾക്ക് അന്നു നൽകിയതിന്റെ തുടർച്ചയായാണ് നമ്പർ അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ നൽകിയ നമ്പറുകൾ പല ഭാഗങ്ങളിലായാണു കിടക്കുന്നത്. വിഭജനം നടത്തിയപ്പോൾ പല വാർഡിലുള്ളവരെയും കൂട്ടി ചേർത്താണു പുതിയ വാർഡ് ഉണ്ടാക്കിയത്. ഈ കെട്ടിടങ്ങൾ എല്ലാം ഉൾക്കൊളളിച്ചു ക്രമമായി നമ്പർ നൽകുന്നതു പ്രയാസകരമാണ്.

2026–27 സാമ്പത്തിക വർഷം മുതൽ പുതിയ കെട്ടിട നമ്പർ അനുസരിച്ചാണു കെട്ടിട നികുതി അടയ്ക്കേണ്ടത്.

നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ് തീർക്കേണ്ട പദ്ധതികളുടെയും നടപ്പു വർഷത്തെ നികുതി പിരിച്ചെടുക്കുന്നതിന്റെയും പുതിയ പദ്ധതി തയാറാക്കി അംഗീകാരത്തിനായി സമർപ്പിക്കുന്നതിന്റെയും തിരക്കിനിടയിലാണു കെട്ടിട നമ്പർ ക്രമീകരണവും വന്നത്. ഇത് തദ്ദേശസ്ഥാപന ജീവനക്കാർക്കു വലിയ ബുദ്ധിമുട്ടാണെന്ന് പരാതിയുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *