
Perinthalmanna Radio
Date: 04-03-2026
പെരിന്തൽമണ്ണ : കഴിഞ്ഞ സാമ്പത്തിക വർഷം ജില്ല ദക്ഷിണ റെയിൽവേയ്ക്ക് ആകെ നൽകിയത് 72,48,55,557 രൂപയാണ്. 2024-25 സാമ്പത്തിക വർഷത്തിലെ യാത്രക്കാരുടെ ടിക്കറ്റ് ചാർജ് ഇനത്തിലാണ് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി ഈ തുക ലഭിച്ചത്.
ജില്ലയിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി ലഭിച്ച ആകെ തുകയുടെ 44 ശതമാനത്തിലേറെ തിരൂർ റെയിൽവേ സ്റ്റേഷന്റെ സംഭാവനയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ റെയിൽവേ ടിക്കറ്റ് ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് തിരൂർ സ്റ്റേഷനിൽ നിന്ന്. 31,91,13,961 രൂപയാണ് ഇവിടെനിന്ന് ലഭിച്ചത്.
അതേ സമയം പാലക്കാട് ഡിവിഷനിൽ ആകെയുള്ള 85 റെയിൽവേ സ്റ്റേഷനുകളിൽ വരുമാനത്തിന്റെ കാര്യത്തിൽ ഒൻപതാം സ്ഥാനത്താണ് തിരൂർ. 190,08,22,434 രൂപ വരുമാനം നേടിയ കോഴിക്കോട് ആണ് പാലക്കാട് ഡിവിഷനിൽ മുന്നിൽ. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ട്രെയിനിൽ യാത്ര ചെയ്തതും തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെയും മൂന്നാമത്തെയും റെയിൽവേ സ്റ്റേഷനുകൾ യഥാക്രമം കുറ്റിപ്പുറം (12,64,65,105 രൂപ), പരപ്പനങ്ങാടിയുമാണ് (8,70,84,353 രൂപ). വരുമാനത്തിന്റെ കാര്യത്തിൽ 7,26,40,746 രൂപ നേടിയ നിലമ്പൂരിനാണ് നാലാം സ്ഥാനം.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ 5,01,77,926 രൂപ നേടി അഞ്ചാം സ്ഥാനത്താണ്. ഹാൾട്ട് സ്റ്റേഷനുകളുടെ കാര്യത്തിൽ പാലക്കാട് ഡിവിഷനിൽ കീഴിൽ കൂടുതൽ വരുമാനം നേടിയത് 77,11,801 രൂപ നേടിയ മേലാറ്റൂർ ആണ് . റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും കുറവ് വരുമാനം നേടിയത് 4,99,265 രൂപ നേടിയ ഹാൾട്ട് സ്റ്റേഷനായ തൊടിയപ്പുലമാണ്. തിരുനാവായയാണ് തൊട്ടുപിന്നിൽ, 23,37,182 രൂപ. വരുമാന കുറവിൽ ചെറുകരയാണ് മൂന്നാം സ്ഥാനത്ത് – 30,27,578 രൂപ.
………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
