
Perinthalmanna Radio
Date: 04-04-2024
പെരിന്തൽമണ്ണ : നാലു വർഷമായി നിർമാണം നിലച്ച ഏഴു കോടിയുടെ മുനിസിപ്പൽ ടൗൺ ഹാൾ പൂർത്തിയാക്കാൻ കരാറുകാരുമായി നഗരസഭ ചർച്ച നടത്തി. പദ്ധതിയുടെ പ്രവൃത്തി റമദാന് ശേഷം പുനരാരംഭിക്കും. ടൗൺ ഹാൾ നിർമാണത്തിന് നാലു കോടി രൂപ ഇതിനകം ചെലവഴിച്ച് രണ്ടുനില കെട്ടിടത്തിന്റെ പ്രാഥമിക രൂപമായി. ആധുനിക സൗകര്യങ്ങളോടെ 2020 തുടക്കത്തിലാണ് ആരംഭം കുറിച്ചത്. പണമില്ലാതെ മുടങ്ങിയതാണ്. നഗരസഭയുടെ പ്രധാനപ്പെട്ട സെമിനാറുകളും പൊതു പരിപാടികളും കഴിഞ്ഞ നാലു വർഷത്തിൽ എറെയായി പണം ചെലവിട്ട് സ്വകാര്യ ഓഡിറ്റോറിയങ്ങളിൽ ആണ് നടത്തുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
