ടൗൺഹാൾ – കക്കൂത്ത് നമ്പ്യാർപ്പടി റോഡ് മൂന്നാമതും വെട്ടിപ്പൊളിച്ചു

Share to



Perinthalmanna Radio
Date: 04-04-2024

പെരിന്തൽമണ്ണ: ടൗൺ ഹാൾ – കക്കൂത്ത് നമ്പ്യാർപ്പടി റോഡ് ഉദ്ഘാടനം കഴിഞ്ഞ് 58 ദിവസത്തിനുള്ളിൽ മൂന്ന് തവണ വെട്ടി പ്പൊളിച്ചു. റോഡിന് അടിയിലെ ജല വിതരണ പൈപ്പിലെ ചോർച്ചയാണ് റോഡ് വെട്ടി പൊളിക്കാൻ കാരണം. കാൽനട പോലും ദുസഹമായ റോഡ് ഏറെ കാത്തിരുന്ന ശേഷമാണ് സഞ്ചാര യോഗ്യമാക്കിയത്. നജീബ് കാന്തപുരം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ചെലവഴിച്ച് ബി.എം ബി.സി രീതിയിൽ പണി തീർത്ത് കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഉദ്ഘാടനം ചെയ്ത റോഡിനോടാണ് അതിക്രമം. ടൗൺ ഹാൾ കക്കൂത്ത് നമ്പ്യാർപ്പടി റോഡിൽ നമ്പ്യാർപടി ഭാഗത്ത് പൈപ്പ് ലൈനിൽ നിന്ന് വെള്ളം ലീക്കായി പുറത്തേക്ക് വന്നതിനാലാണ് മൂന്നാം തവണ ഇന്നലെ വീണ്ടും വെട്ടി പൊളിക്കേണ്ടി വന്നത്. ഫെബ്രുവരി 25ന് ഇതേ റോഡിൽ ടൗൺ ഹാൾ ഭാഗത്ത് ലീക്ക് വന്നതിനാൽ റോഡ് കുത്തിപ്പൊളിച്ച് റിപ്പയർ ചെയ്തിരുന്നു. രണ്ടാമതായി പ്പൊളിച്ചത് മാർച്ച് 25 ന് മടവത്ത് മെഡിക്കൽ ഷോപ്പിന് മുന്നിലായിരുന്നു പൊളിച്ചത്. മൂന്നാമത്തെ പൊളിക്കൽ ഇന്നലെ ഉച്ചയോടെയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *