അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയര്‍മാരുടെ അഭാവം നേരിടുന്നു

Share to

Perinthalmanna Radio
Date: 04-05-2025

അങ്ങാടിപ്പുറം: തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ഓണ്‍ലൈൻ വഴി കെ -സ്മാർട്ടിലേക്ക് മാറുന്നതോടെ കാര്യങ്ങള്‍ എളുപ്പമാകുമെങ്കിലും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിലെ സ്ഥിതി നേരെ മറിച്ചാണ്. ഇവിടെ ഒരു ഓവർസിയർ പോലുമില്ല.

കെട്ടിടങ്ങള്‍ നിർമിക്കുന്നതിനുള്ള പെർമിറ്റിനും പൂർത്തിയാക്കിയ കെട്ടിടത്തിനുള്ള നന്പറിനുമായി നാട്ടുകാർ കെ- സ്മാർട്ട് വഴി അപേക്ഷ നല്‍കുകയല്ലാതെ തിരിച്ചൊരു മറുപടിയും ലഭിക്കില്ല. കെ-സ്മാർട്ട് തുടങ്ങും മുന്പ് നേരിട്ട് നല്‍കിയ അപേക്ഷകള്‍ എൻജിനിയറിംഗ് വിഭാഗത്തിലെ മേശപ്പുറങ്ങളില്‍ കെട്ടിക്കിടക്കുന്നു.

സ്ഥലമാറ്റം ലഭിച്ചു പോയ ഓവർസിയർമാർക്കു പകരക്കാർ എത്തിയിട്ടില്ല. ഏറെക്കാലമായി ഇതാണ് സ്ഥിതി. സ്ഥിര നിയമനത്തിന് പകരം അഡീഷണല്‍ ചാർജ്, താല്‍ക്കാലിക ആശ്വാസ നടപടികളാണുണ്ടായിരുന്നത്. അവരെയും തിരിച്ചുവിളിച്ചിരിക്കുന്നു.

ഇനി അഡീഷണല്‍ ചാർജ് എന്ന ഓട്ടയടക്കലിനും സാധിക്കില്ലെന്നാണ് മുകളില്‍ നിന്നുള്ള മറുപടി.മുൻ വർഷത്തെ സ്പില്‍ഓവർ പ്രവൃത്തികള്‍ക്ക് പോലും എസ്റ്റിമേറ്റുകള്‍ തയാറായിട്ടില്ല.

കെ-സ്മാർട്ടുമായി ബന്ധപ്പെട്ട മറ്റു ജീവനക്കാർക്ക് ആവശ്യമായ യാത്ര പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാല്‍ പഞ്ചായത്തുകളില്‍ നിന്ന് ലഭ്യമാകുന്ന മുഴുവൻ സേവനങ്ങളും സ്തംഭിച്ചു നില്‍ക്കുകയാണ്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *