പെരിന്തൽമണ്ണയിൽ ആദ്യ അങ്കണവാടി കം ക്രഷ് സെന്റർ പ്രവർത്തനം തുടങ്ങി

Share to

Perinthalmanna Radio
Date: 04-05-2025

പെരിന്തൽമണ്ണ: നഗരസഭയുടെ പരിചരണ രംഗത്ത് പുതിയമാറ്റം നൽകുന്ന ആദ്യ അങ്കണവാടി കം ക്രഷ് സെന്റർ പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ചു. നാരങ്ങകുണ്ട് ഏണിപ്പാറയിൽ പ്രവർത്തനം ആരംഭിച്ച സെന്റർ നഗരസഭ ചെയർമാൻ പി.ഷാജിയാണ് ഉദ്ഘാടനം ചെയ്തത്.

ആറു മാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക പരിചരണവും പോഷകാഹാരവും നൽകുന്ന പദ്ധതി മാതാപിതാക്കൾക്കായി വലിയ ആശ്വാസമാണ്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വീട്ടിൽ കുട്ടികളെ നോക്കാൻ ആളില്ലാത്തവർക്കും പ്രയോജനകരമായ ഈ സംവിധാനം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ സേവനമൊരുക്കും.

അങ്കണവാടിയുടെ പതിവ് വിദ്യാഭ്യാസ പരിപാടികളും കുട്ടികളുടെ പൊതു ചിന്താ വികസനവുമെല്ലാം തുടർന്നും സാധാരണ നിലയിൽ തുടരും. കുട്ടികളുടെ സംരക്ഷണം ആവശ്യമായ ഏതു കുടുംബത്തിനും സെന്ററിന്റെ സേവനം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *