
Perinthalmanna Radio
Date: 04-05-2025
അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേതെന്ന് റിപ്പോര്‍ട്ട്. ഇത്തവണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം കാരണമാണ് മഴ ലഭിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷം. മുന്‍വശങ്ങളെ അപേക്ഷിച്ച് താപ നിലയിലും ഇത്തവണ കുറവുണ്ട്. മാര്‍ച്ച് ,ഏപ്രില്‍ മാസത്തില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇതിനു മുകളില്‍ രേഖപ്പെടുത്തിയിരുന്നു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ