
Perinthalmanna Radio
Date: 04-05-2025
കേരളത്തിലെ നിരത്തുകളില്‍ 550 കാമറകള്‍ കൂടി സ്ഥാപിക്കണമെന്ന് കേരള പൊലിസ്. അശ്രദ്ധമായ ഡ്രൈവിങും കുറ്റകൃത്യങ്ങളും നടക്കുന്ന 550 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ പൊലിസ് പറയുന്നു. ചെറുവത്തൂർ തിമിരി ചെമ്ബ്രകാനത്തെ എം.വി ശില്‍പരാജിന് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
സുരക്ഷ ആവശ്യമുള്ള വ്യക്തികള്‍ക്കും മറ്റ് ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണി നേരിടുന്നതിനാല്‍ വിവരാവകാശപ്രകാരം തിരുവനന്തപുരം സിറ്റിയില്‍ കാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ വിവരം നല്‍കാനാവില്ലെന്നും പൊലിസിന്റെ മറുപടിയിലുണ്ട്. കൊല്ലം റൂറല്‍ 51, പത്തനംതിട്ട 28, ആലപ്പുഴ 72, ഇടുക്കി 72, കൊച്ചി സിറ്റി 60, എറണാകുളം റൂറല്‍ 11, കാസർകോട് 101, കോഴിക്കോട് സിറ്റി 40, തൃശൂർ സിറ്റി 68 എന്നിങ്ങനെ കാമറകള്‍ സ്ഥാപിക്കണമെന്നാണ് വിവരാവകാശ മറുപടിയിലുള്ളത്.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ