Perinthalmanna Radio
Date: 04-06-2024
രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഒന്നര മണിക്കൂർ പിന്നിടുമ്പോള്‍ ഇന്ത്യ സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റം.
ആദ്യ മിനിറ്റുകളില്‍ എൻ.ഡി.എ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് ഇത് മാറി മറിയുകയായിരുന്നു. തുടക്കത്തില്‍ ബിജെപി മുന്നേറിയെങ്കില്‍ പിന്നീട് ഇന്ത്യാ സംഖ്യം നില മെച്ചപ്പെടുത്തുകയായിരുന്നു.
ഉത്തർപ്രദേശില്‍ സമാജ്വാദി പാർട്ടി ശക്തമായ മത്സരം കാഴ്ച്ചവെക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇവിടെ 30തോളം സീറ്റുകളില്‍ ശക്തമായ എസ്പി ലീഡ് നേടി. കോണ്‍ഗ്രസ് ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. റായ്ബറേലിയും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ മുന്നിലാണ്.
കേരളത്തിലും ലീഡ് നിലകള്‍ മാറിമറിയുകയാണ്. തിരുവനന്തപുരം, തൃശ്ശൂർ, വടകര സീറ്റുകളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. തശ്ശൂരില്‍ സുരേഷ് ഗോപി ശക്തമായ മത്സരം നടത്തുന്നു. ഇവിടെ അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്.
ദേശീയ വോട്ടിങ് നില
ബിജെപി മുന്നണി-260
ഇന്ത്യ മുന്നണി-234
മറ്റുള്ളവർ-20
കേരളം
യുഡിഎഫ്-17
എല്‍ഡിഎഫ്-2
ബിജെപി-1
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
