ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; വ്യാപാരികൾ നിവേദനം നൽകി

Share to


Perinthalmanna Radio
Date: 04-06-2025

അങ്ങാടിപ്പുറം : ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി അങ്ങാടിപ്പുറം യൂണിറ്റ് മഞ്ഞളാംകുഴി അലി എംഎൽഎയ്ക്ക് നിവേദനം നൽകി. മേൽപ്പാലത്തിന്റെ പരിസരത്തെ റോഡിലെ കുഴികളടച്ച് ഗതാഗതം സുഗമമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അഴുക്കു ചാലുകളും മഴവെള്ളം കെട്ടി നിൽക്കുന്ന കുഴികളും വൃത്തിയാക്കുക, ഏറാന്തോട് റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
പ്രസിഡന്റ് സി. ജബ്ബാർ, സെക്രട്ടറി അബ്ദുൾ ലത്തീഫ്, ട്രഷറർ മുഹമ്മദ് അഷ്റഫ്, വി.ജെ. ആന്റണി എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *