ഏഴുകണ്ണിപ്പാലം അടിപ്പാത യാഥാർഥ്യമാവാൻ ഫണ്ട് വേണം

Share to


Perinthalmanna Radio
Date: 04-06-2025

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഏഴു കണ്ണിപ്പാലത്തിന് സമീപം പുതിയ റെയിൽവേ അടിപ്പാതക്ക് അനുമതിയായെങ്കിലും പദ്ധതി യാഥാർഥ്യമാവാൻ ഫണ്ട് വേണം. ഉയർന്നു നിൽക്കുന്ന റെയിൽവേ ലൈനിനു താഴെ മണ്ണ് നീക്കി 15 മീറ്റർ വീതിയിലാണ് അടിപ്പാത നിർമിക്കുക. ഇത് രണ്ടു ഭാഗത്തും നിലവിലെ റോഡിലേക്ക് ചേർത്ത് അപ്രോച്ച് റോഡ് കൂടി നിർമിക്കും. പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചെങ്കിലും ഫണ്ടാണ് തടസ്സം. അങ്ങാടിപ്പുറം പഞ്ചായത്ത് 50 ലക്ഷവും എം.എൽ. എ വിഹിതമായി ഒരു കോടി രൂപയും നീക്കി വെച്ചിട്ടു ണ്ട്. 3.53 കോടി രൂപയുടെ എസ്റ്റിമേറ്റാണ് റെയിൽവേ അംഗീകരിച്ചത്. രണ്ടു കോടി രൂപ കൂടി ഉണ്ടെങ്കിലേ പദ്ധതി നിർമാണ ഘട്ടത്തിലേക്ക് കടക്കാനാകൂ. രണ്ടു എം.പി മാരുടെ ഒരോ കോടി രൂപ കൂടി ലഭിച്ചാൽ തടസ്സം തീരും. റെയിൽവേ അടിപ്പാത എസ്റ്റിമേറ്റ് അംഗീകരിച്ച സ്ഥിതിക്ക് ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ചൊവ്വാഴ്ച‌ പദ്ധതി പ്രദേശം മഞ്ഞളാംകുഴി അലി എം.എൽ.എയും പഞ്ചായത്ത് ജനപ്രതിനിധികളും സന്ദർശിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *