നാട്ടുകൽ സ്വദേശിനിക്ക് നിപ തന്നെ; പുണെയിലെ ഫലവും പോസിറ്റീവ്

Share to


Perinthalmanna Radio
Date: 04-07-2025

രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.

മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. നിപ സാഹചര്യത്തില്‍ പാലക്കാട് തച്ചനാട്ടുകരയിലെയും കരിമ്പുഴയിലെയും ചില വാര്‍ഡുകളെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളുമാണ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

അതേസമയം കോഴിക്കോട് മസ്തിഷ്കമരണം സംഭവിച്ച് മരിച്ച പെണ്‍കുട്ടിക്ക് നിപ ബാധയെന്ന് സംശയം. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിയായ 18 കാരിക്കാണ് നിപ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 ന് മെ‍ഡിക്കല്‍ കോളജിലെത്തിച്ച കുട്ടി ഈ മാസം 1നാണ് മരിച്ചത്. വിശദമായ പരിശോധനയ്ക്കായി സാംപിള്‍ പുണെ വൈറോളജി ലാബിലേയ്ക്ക് അയച്ചു.  പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറീന്‍റീനിലാണ്.  കുട്ടിയുടെ ബന്ധുക്കളോടും ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *