പെരിന്തൽമണ്ണ സബ് ട്രഷറിയിൽ ആറര മണിക്കൂർ ഇടപാട് തടസ്സപ്പെട്ടു

Share to



Perinthalmanna Radio
Date: 04-07-2025

പെരിന്തൽമണ്ണ: സബ് ട്രഷറിയുടെ പ്രവർത്തനം ഇന്നലെ ആറര മണിക്കൂർ തടസ്സപ്പെട്ടു. സെർവർ ചതിച്ചതാണ് കാരണം. പെൻഷൻ ജീവനക്കാരും ഇടപാടുകാരുമായി നിരവധി പേർ 10 ന് മുൻപ് തന്നെ സബ് ട്രഷറിയിൽ എത്തിയിരുന്നു. സെർവർ പ്രവർത്തന രഹിതമായതോടെ ജീവനക്കാർ നിസ്സഹായത പ്രകടിപ്പിച്ചു. 11 ആയപ്പോഴേക്കും ട്രഷറിയിൽ എത്തിയ ഇടപാടുകാരുടെ എണ്ണം 200 കഴിഞ്ഞു. പിന്നെയും പലരും വരുന്നുണ്ടായിരുന്നു. വന്നവർ ടോക്കണുമായി ട്രഷറിയിലെ ഉള്ള കസേരകളിലിരുന്നു. മറ്റുള്ളവർ വരാന്തയിലും മുറ്റത്തുമായി സെർവർ ഉടൻ ശരിയാകുമെന്ന പ്രതീക്ഷയിൽ കാത്തു നിന്നത് ആറര മണിക്കൂർ. പലരും ഉച്ച ഭക്ഷണത്തിന് പോലും പോയില്ല. അടിയന്തര സാമ്പത്തിക ആവശ്യം ഇല്ലാത്ത ചിലർ അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് വീടുകളിലേക്ക് മടങ്ങി. വൈകിട്ട് 3.30 ന് ശേഷമാണ് സെർവർ ശരിയായത്. തുടർന്ന് ഓഫിസ് സമയം കഴിയുന്നത് വരെ ജീവനക്കാർ സേവനം തുടർന്നു. 
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *