ജിഎസ്ടിയില്‍ സമഗ്രമാറ്റം; നിരവധി ഉത്‌പന്നങ്ങളുടെ വിലകുറയും, സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും

Share to


Perinthalmanna Radio
Date: 04-09-2025

രാജ്യത്ത് ചരക്കു സേവന നികുതി (ജിഎസ്‌ടി)യിൽ നിലവിലുള്ള 12, 28 സ്ലാബുകൾ ഒഴിവാക്കി ബഹുഭൂരിപക്ഷം സാധനങ്ങളെയും സേവനങ്ങളെയും 5, 18 സ്ലാബിലേക്കുമാറ്റി. ഇതോടെ 175 ഉത്‌പന്നങ്ങളുടെ വിലകുറയും. ടൂത്ത്പേസ്റ്റ്, സോപ്പ്, സോപ്പ് ബാർ, ഷാംപു, ടൂത്ത്ബ്രഷ്, സൈക്കിൾ, ടേബിൾമാറ്റ്, കിച്ചൺ വെയർ തുടങ്ങി നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെയെല്ലാം ജി.എസ്.ടി അഞ്ച് ശതമാനമാക്കി.എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടിവി, ഡിഷ വാഷിങ് മെഷ്യൻ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പാൻമസാല, പുകയില ഉൽപന്നങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, 350 സി.സിക്ക് മുകളിലുള്ള മോട്ടോർ ബൈക്കുകൾ എന്നിവക്ക് 40 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. വ്യക്തിഗത ആരോഗ്യ- ലൈഫ്‌ ഇൻഷുറൻസുകൾക്ക്‌ നികുതിയില്ല. നേരത്തേ 18 ശതമാനമായിരുന്നു. പുകയില, ആഡംബര വസ്തുക്കൾ എന്നിവയുടെ നികുതി 40 ശതമാനമാക്കി. ഇടത്തരം കാറുകൾ, ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ നികുതി 28-ൽനിന്ന്‌ 18 ശതമാനമായി. ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഇന്ത്യൻ റൊട്ടി വിഭവങ്ങളെ നികുതിയിൽ നിന്ന്‌ ഒഴിവാക്കി. 18 ശതമാനം നികുതിയുണ്ടായിരുന്ന 33 ജീവൻ രക്ഷാ മരുന്നുകളുടെ നികുതി ഒഴിവാക്കി. സിമന്റ്‌, ഗ്രാനൈറ്റ്‌, മാർബിൾ എന്നിവയുടെ നികുതി 28-ൽനിന്ന്‌ 18 ശതമാനമാക്കി. 1200 സിസിയിൽ താഴെയുള്ള പെേട്രാൾ കാറുകളുടെയും 1500 സിസിയിൽ താഴെയുള്ള ഡീസൽ കാറുകളുടെയും നികുതി 28-ൽനിന്ന്‌ 18 ശതമാനമാക്കി. അതിനു മുകളിലുള്ള കാറുകൾക്ക്‌ 40 ശതമാനമാണ്‌ നികുതി. 350 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ ജിഎസ്‌ടിയും 28-ൽ നിന്ന്‌ 18 ശതമാനമാക്കി. ചരക്കു വാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയത്‌ അവശ്യ സാധനങ്ങളുടെ വിലകുറയാൻ വഴിയൊരുക്കും.

കൃഷി, ആരോഗ്യം, ടെക്സ്റ്റൈൽസ്, വളം, ഓട്ടോമോട്ടീവ്, ഇൻഷുറൻസ് എന്നിങ്ങനെ എട്ടോളം മേഖലകൾക്ക് ഗുണമാകും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ പരിഷ്കരണം ചർച്ച ചെയ്യുന്നതിനുള്ള ജിഎസ്ടി കൗൺസിൽ യോഗത്തിന്റേതാണ്‌ തീരുമാനം. ഇപ്പോൾ 12, 28 നികുതിസ്ലാബിലുള്ള 90 ശതമാനം വസ്തുക്കളും യഥാക്രമം 5, 18 സ്ലാബിലേക്കുവരുമെന്ന്‌ കേന്ദ്ര ധനമന്ത്രി അറിയിച്ചു. നിലവിൽ 5, 12, 18, 28 ശതമാനം എന്നീ നാലു നിരക്കാണുള്ളത്. പുതിയ നിരക്കുകൾ സെപ്‌റ്റംബർ 22 മുതൽ നിലവിൽവരും. 48,000 കോടിയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. ആഡംബര ഉത്‌പന്നങ്ങളുടെ നികുതി 40 ശതമാനമാക്കുന്നതോടെ 45,000 കോടിയുടെ വരുമാനമാണ്‌ പ്രതീക്ഷിക്കുന്നത്‌.
——————————————–

Share to

Leave a Reply

Your email address will not be published. Required fields are marked *