പെരിന്തൽമണ്ണയിൽ തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Share to

Perinthalmanna Radio
Date: 04-10-2024

പെരിന്തൽമണ്ണ : നഗരസഭയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ സ്ഥാപിച്ച തുമ്പൂർമുഴി മോഡൽ എറോബിക് കമ്പോസ്റ്റ് യൂണിറ്റ നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ‘സ്വച്ഛത ഹി  മാലിന്യമുക്തം നവകേരളം തുടങ്ങിയ കാമ്പയിനിന്റെ ഭാഗമായാണ് യൂണിറ്റ് പ്രവർത്തന സജ്ജമാക്കിയത്.

18.4 ലക്ഷം രൂപ ചെലവിലാണ് യൂണിറ്റ് നിർമിച്ചത്. നഗരമാലിന്യ സംസ്കരണത്തിൽ പ്രയാസമുണ്ടാക്കുന്ന കരിയില അടക്കമുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വളരെ സഹായകരമായ സംവിധാനമാണിത്. 1.2 മീറ്റർ നീളവും വീതിയും ഉയരവുമുള്ള ഫെറോസിമന്റിന്റെ ടെക്‌നോളജിയോടെ അഞ്ച് യൂണിറ്റോടുകൂടിയ പത്ത് അറകളുള്ളതാണ് പ്ലാന്റ്. പ്രതിദിനം ആയിരം കിലോ ജൈവമാലിന്യം സംസ്കരിക്കാൻ സാധിക്കും.
മാതൃകാ ഖരമാലിന്യ സംസ്കരണത്തിൽ നൂറുശതമാനം വാതിൽപ്പടി സേവനം കൈവരിക്കുന്നതിന് പൂർണ പിന്തുണ നൽകിയ കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള ഹോട്ടർ ആൻഡ് റെസ്റ്ററന്റ്‌ അസോസിയേഷൻ, തെരുവുകച്ചവട യൂണിയൻ, സ്വതന്ത്ര തൊഴിലാളി യൂണിയൻ, നഗരസഭയുടെ മുഴുവൻ ജനപ്രതിനിധികൾ, ഹരിതകർമസേന പ്രവർത്തകർ, നഗരസഭാ ശുചീകരണ ജീവനക്കാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അമ്പിളി മനോജ്, കെ. ഉണ്ണിക്കൃഷ്ണൻ, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, മൻസൂർ നെച്ചിയിൽ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, ക്ലീൻസിറ്റി മാനേജർ സി.കെ. വത്സൻ, സലാം ഗൾഫോൺ, പി.ടി.എസ്. മൂസു, പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ഹരിതകർമാസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *