
Perinthalmanna Radio
Date: 04-11-2024
അങ്ങാടിപ്പുറം : പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജീവൻ രക്ഷാ പരിശീലനം ഒരുക്കി.
പെരിന്തൽമണ്ണ മൗലാന ആശുപത്രിയുടെ സഹകരണത്തോടെ നാഷണൽ സർവീസ് സ്‌കീം, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് ജീവൻരക്ഷാ ശില്പശാല സംഘടിപ്പിച്ചത്.
അപകടങ്ങൾക്ക് ദൃക്‌സാക്ഷിയാകുന്നവർ അപകടത്തിൽപ്പെട്ടവർക്ക് ജീവൻരക്ഷാ പ്രവർത്തനങ്ങളും പ്രഥമശുശ്രൂഷകളും നൽകി അവരെ കൃത്യമായ മെഡിക്കൽസേവനം ലഭ്യമാകുന്ന സ്ഥലത്തെത്തിക്കുകയാണെങ്കിൽ മരണവും സാരമായ പരിക്കുകളും ഒരു പരിധിവരെ കുറയ്ക്കാനാവുമെന്ന് പരിശീലനത്തിന് നേതൃത്വം നൽകിയ മൗലാന ആശുപത്രിയിലെ അനസ്തീഷ്യോളജി വിഭാഗം മേധാവി ഡോ. പി. ശശിധരൻ പറഞ്ഞു.
ഡെമ്മികൾ ഉപയോഗിച്ച് വിവിധ ഉപകരണങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായത്തോടെയായിരുന്നു പരിശീലനം.
പ്രിൻസിപ്പൽ പി.ടി. സുമ ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സേവ്യർ എം. ജോസഫ്, മനോജ് വീട്ടുവേലിക്കുന്നേൽ, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് മാസ്റ്റർമാരായ പി. നിർമൽ കുമാർ, പി.വി. സിന്ധു, പരിശീലകരായ എൻ.കെ. ഫർവീൻ, കെ. മുഹമ്മദ് ആദിൽ, പി.ടി. മുഹമ്മദ് അദ്‌നാൻ ബഷീർ, ആനന്ദ് പ്രകാശ്, അസ് ലം മുഹമ്മദ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
